കിഴക്കെ നടക്കാവ് : ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ക്യാപ്റ്റൻ മോഹനൻ പതാക ഉയർത്തി സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം ഡോ. എം സി വസിഷ്ഠ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സര വിജയികളായ പ്രയാഗ പി, വൈഗ കെ പി, ദിയ ലക്ഷ്മി കെ എന്നിവർക്കുള്ള സമ്മാനദാനം അദ്ദേഹം നിർവഹിച്ചു. ഗോപി പഴയന്നൂർ, എം പി രാമകൃഷ്ണൻ, പി എൻ ഗോകുൽനാഥ്, കെ നവനീത്, എ കെ ലത, പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
