ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: അഡ്വ. പി ഗവാസ്

മേപ്പയൂർ : ജനാധിപത്യത്തെ തകർക്കാൻ ബോധപൂർവമായ സംഘപരിവാർ ഭരണകൂടശ്രമത്തെ ചെറുത്തു തോപിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ഭരണ ഘടനയെ സംരക്ഷിക്കുക, മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എ. ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സൗകര്യങ്ങൾ ഉപയോഗിച്ച് ജനാധിപത്യ ധ്വംസനങ്ങളും പൗരാവകാശ ലംഘനങ്ങളും മുഖമുദ്രയാക്കി മുന്നോട്ട് പോകുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. ഇതിനെതിരായി ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ. വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മേപ്പയൂർ മണ്ഡലം സെക്രട്ടറി സി ബിജു, ധനേഷ് കാരയാട്, കെഎം ബിജിഷ, അദ്വൈത് പി.ആർ,അഖിൽ കീഴന തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.