വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ 79ാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കുനിച്ചിവീട്ടിൽ യശോദ പതാക ഉയർത്തി. അഡ്വ പി.ടി. ഉമേന്ദ്രൻ സത്യപ്രതിഞ്ജ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് പ്രദേശത്തെ വിമുക്ത സൈനികരെ ആദരിച്ചു.
ലൈബ്രറി എക്സിക്യൂട്ടീവ് മെമ്പർ ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. വിമുക്ത സൈനികർ സ്വാതന്ത്ര ദിനാഘോഷ ആശംസകൾ അറിയിച്ചു. വാർഡ് കൗൺസിലർ അരിക്കൽ ഷീബ, പി.ടി. ഉമേഷ്, അനിൽകുമാർ പി.കെ, ഒ.കെ. ബാലൻ, ശ്രീജിത്ത് ആർ.ടി എന്നിവർ സംസാരിച്ചു. പുളിക്കൂൽ രാജൻ, ലിജിന സനൂജ്, ബജിഷ , അമൃത, സുജാത അരീക്കൽ, ഗോപിക സി.വി, ജയശ്രീ അടിയാട്ടിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് എൽ. പി, യു. പി. വിദ്യർത്ഥികൾക്കായുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.