താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്

താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലാണ് സ്ഥിരീകരണം. നിപ സംശയത്തെതുടർന്ന് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു .

മരിച്ച അനയയുടെ വീട് സ്ഥിതി ചെയ്യുന്ന 3ആം വാർഡിൽ പനി സർവേ ആരംഭിച്ചുവെന്നും ഡിഎംഒ അറിയിച്ചു. കുട്ടിയുടെ സഹോദരങ്ങൾക്കും സഹപാഠിക്കും പനിയുള്ളതിനാൽ ഇവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

താമരശേരി കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിൻ്റെ മകള്‍ അനയ (9) ആണ് ഇന്നലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

Leave a Reply

Your email address will not be published.