മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മണിക്ക് ഒ.പി അവസാനിക്കും എന്നിരിക്കെ 12.45 ഓടെ പരിശോധന നിർത്തിയതും ഗൗരവമായി കാണേണ്ട വിഷയമാണെന്നും, ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുവാൻ ഇതേവരെ എച്ച്.എം.സി യോഗം വിളിച്ചു ചേർക്കാൻ പോലും തയ്യാറായിട്ടില്ലെന്നും എത്രയും പെട്ടെന്ന് യോഗം ചേർന്ന് അലംബാവം കാണിച്ച ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.യോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ.ടി അബ്ദുൽ സലാം, ടി കെ അബ്ദുറഹിമാൻ സംസാരിച്ചു
Latest from Local News
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ
ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്