തോരയിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീഴാൻ കാരണം സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ. തോരയിക്കടവ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഇത്രയും ഗൗരവമായ സംഭവം നടന്നത്. കരാർ കമ്പനിക്കെതിരെ നടപടിയെടുക്കണം. ടിഎംആറിന്റെ മറ്റു കരാറുകൾ സർക്കാർ റദ്ധാക്കണം. കേരളത്തിന്റെ മുഖഛായ മാറ്റുന്ന 150 പാലങ്ങൾ നിർമ്മിക്കുമെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. തോരയിക്കടവ് മോഡൽ പാലങ്ങളാണോ സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കണം. അഡ്വ ദിലീപ് എസ് ആർ ജയ്കിഷ്, ജിതേഷ് കാപ്പാട്, രഗിലേഷ് അഴിയൂർ സജീവ് കുമാർ, രജീഷ് തൂവക്കോട്, ബിജു മലയിൽ, ഹരിദാസ് പി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Latest from Local News
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്
കീഴരിയൂർ: നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു. പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത







