കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് സച്ചിന്റെ മരണവിവരം ബന്ധുക്കൾ അറിഞ്ഞത്.

31 കാരനായ സച്ചിൻ അഞ്ചുമാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.  ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. ബുധനാഴ്ച വൈകിട്ട് വരെ അമ്മയുമായി സച്ചിൻ ഫോണിൽ സംസാരിച്ചിരുന്നു. കുവൈത്തിൽ വിഷ മദ്യ ദുരന്തത്തെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞെന്നും അതിലേക്ക് ചെന്ന് പെടരുതെന്നും അമ്മ മകനോട് പറഞ്ഞു. പക്ഷേ, മകൻ്റെ ജീവൻ അതേ ദുരന്തം അടുത്ത മണിക്കൂറുകളിൽ കവരുമെന്ന് ആരും കരുതിയില്ല.

കുവൈത്തിൽ ഹോട്ടലിൽ കാഷ്യര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു സച്ചിൻ. വിവാഹം കഴിഞ്ഞിട്ട് ആറുവർഷം ആകുന്നതേയുള്ളൂ. മകൾക്ക് അഞ്ചു വയസ്സ് പ്രായമുണ്ട്. നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

Next Story

കൊയിലാണ്ടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ  സമീപിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിഷയം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം; കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്