കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് കെ.ഗീത ദേശീയ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ ടി. കുഞ്ഞിരാമൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കീഴരിയൂർ ബോംബ് കേസ് പ്രതികളുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ. നിർമ്മൽ കുമാർ, സി.എം വിനോദ്, എം.എ കുഞ്ഞിക്കണ്ണൻ, എ. ശ്രീജ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ഗീത സ്വാഗതവും സി.ബിജു നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർമ്മിച്ച സ്വാതന്ത്ര്യസമര ചരിത്ര റീൽ പ്രദർശനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Latest from Local News
ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ സമരസംഗമം സംഘടിപ്പിച്ചു.
കിഴക്കെ നടക്കാവ് : ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ക്യാപ്റ്റൻ മോഹനൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനം ഉദ്ഘാടനം
കൊയിലാണ്ടി. (ബപ്പൻകാട് പഴയ റെയിൽവേ ഗെയ്റ്റിന് സമീപം) വയലിൽ പുരയിൽ പരേതനായ ഗോപാലൻ പിള്ളയുടെ മകൻ പ്രദീപ് (61) അന്തരിച്ചു. ഭാര്യ
കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,