കൊയിലാണ്ടി :തോരായില്‍ കടവ് പാലം നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്നത് പരിശോധിക്കുവാന്‍ കെ ആര്‍ എഫ് ബി – പി എം യു പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
പാലം നിര്‍മ്മാണത്തില്‍ എന്തൊക്കെയാണ് പോരായ്മ വന്നത്, ഉത്തരവാദിത്തപ്പെട്ടവര്‍ ഈ പോരായ്മക്ക് കാരണമാകുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, മാന്വലില്‍ പറഞ്ഞതുപ്രകാരം കാര്യങ്ങള്‍ നടന്നിട്ടുണ്ടോ, നിര്‍മ്മാണ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ, കരാറുകാര്‍ കരാറിനനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. തെറ്റായ നിലപാട് ആരു സ്വീകരിച്ചാലും ഒരു തരത്തിലും വിട്ടുവീഴ്ചയും ഉണ്ടാവില്ല. ശക്തമായ നിലപാട് സ്വീകരിക്കും. ആലപ്പുഴയില്‍ സമാന സംഭവം ഉണ്ടായപ്പോള്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റായ നിലപാട് എവിടെ കണ്ടാലും അവിടെ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകും. അതാണ് സര്‍ക്കാര്‍ നിലപാട്. ഈ സംഭവത്തിലും റിപ്പോര്‍ട്ട് ലഭിച്ചാല്‍ തെറ്റുണ്ടെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കും.മന്ത്രി പറഞ്ഞു.
Latest from Main News
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.
ഒക്ടോബർ 17 മുതൽ ആരംഭിക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി, ഒക്ടോബർ 16 മുതൽ 26 വരെ ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ
നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു.
കുന്ദലതക്കും ഇന്ദുലേഖ ശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാമത് വാർഷികം അരിക്കുളം കാരയാടിൽ ഒക്ടോബർ 11 ന്
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി