ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും, ശരംകുത്തി ആൽമരം മുതൽ നടപ്പന്തൽ യു ടേൺ വരെയും താത്കാലിക പന്തലുകൾ നിർമിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്ന പച്ച നിറത്തിലുള്ള വലകൾക്ക് പകരമാണ് ഈ വർഷം ഒന്നേകാൽ കിലോമീറ്ററിൽ പന്തലുകൾ നിർമിക്കുന്നത്. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേവസ്വം ബോർഡുമായി ആശയവിനിമയം നടത്താൻ പ്രധാന വകുപ്പുകൾ ലെയ്‌സൺ ഓഫിസർമാരെ നിയമിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി. 

മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷ ഉറപ്പാക്കാൻ എരുമേലി-മുക്കുഴി-പമ്പ പാതയിലെ വിരികളിൽ ഫയർ ഓഡിറ്റ് നടത്തിയ ശേഷം മാത്രം നിർമാണ അനുമതി നൽകാൻ ജില്ലാ കലക്ടർ നിർദേശിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ഹൃദ്രോഗ വിദഗ്ധരടക്കം ലഭ്യമാകുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ആൻ്റി വെനം ഉറപ്പാക്കും.

മൈലപ്ര-മണ്ണാറക്കുളഞ്ഞി, മണ്ണാറക്കുളഞ്ഞി-ചാലക്കയം-പമ്പ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഹമ്പുകളും വളവുകളും സൂചിപ്പിക്കുന്ന ബോർഡുകൾ അഞ്ചു ഭാഷകളിലായി സ്ഥാപിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്കുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. പമ്പയിലെ ജലനിരപ്പ് തത്സമയം കാണിക്കാൻ ഇലക്ട്രോണിക് ഡിസ്‌പ്ലേ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. കെഎസ്ആർടിസി ബസുകളിൽ കയറാൻ തീർഥാടകർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തും. പമ്പ ഹിൽടോപ്പിൽ 20 കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും പരിശോധിക്കുന്നുണ്ട്. റാന്നിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം ആരംഭിക്കും. ലഹരിക്കെതിരെ വിവിധ ഭാഷകളിൽ സൂചനാബോർഡുകൾ സ്ഥാപിക്കും. കടകളിൽ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടികയും ഗുണമേന്മയും വൃത്തിയും ഉറപ്പാക്കാൻ നിർദേശിച്ചു. 

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യ സ്മരണകൾ ഉണർത്തി കൊയിലാണ്ടി ജി വി എച്ച് എസ് എസ് മീഡിയ ക്ലബിൻ്റെ ‘ഗാന്ധി വര’ ചിത്രരചന മത്സരം

Next Story

മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ പ്രാണവായു: മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ