കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ എത്തിച്ച് വിൽപ്പന നടത്തിയ 26കാരൻ പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പി.ടി. അമീർ ഷർവാനാണ് (26) സിറ്റി നർകോറ്റിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, എസ്.ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള ടൗൺ പൊലീസ് എന്നിവർ ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം വലിയങ്ങാടിയിലേക്ക് എത്തുമ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽ നിന്ന് 27 ഗ്രാം എം.ഡി.എം.എ കണ്ടെത്തി
