കണ്ണൂര്‍ പ്രസ്‌ ക്ലബ് രജിത് റാം സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് അഷ്മിലാ ബീഗത്തിന്

കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകല്‍പനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ അഷ്മിലാ ബീഗം അര്‍ഹയായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതൃഭൂമി സബ് എഡിറ്റര്‍ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂര്‍ പ്രസ്‌ക്ലബും രജിത് റാം സുഹൃദ്‌സംഘവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.

മാതൃഭൂമി ദിനപത്രത്തില്‍ 2024 ആഗസ്ത് 6 ന് വയനാട് പ്രാദേശിക എഡിഷനില്‍ പ്രസിദ്ധീകരിച്ച നാലാം പേജാണ് അവാര്‍ഡിന് അര്‍ഹമായത്. മനോരമ ട്രെയിനിംഗ് ഡയരക്ടർ പി ഉബൈദുല്ല, മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍ ടി സുരേഷ്ബാബു, ചന്ദ്രിക റിട്ട. അസിസ്റ്റന്റ് എഡിറ്റര്‍ ഒ ഉസ്മാന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രിയും കേരള മീഡിയ അക്കാദമിയില്‍നിന്ന് ഡിപ്ലോമയും നേടിയ അഷ്മില ബീഗം വയനാട് വെള്ളമുണ്ട സ്വദേശിയാണ്. അബ്ദുല്‍ അസീസ്-എ ആയിഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഹഫ്‌സ, റോഷ്‌ന.

Leave a Reply

Your email address will not be published.

Previous Story

കടൽമാക്രികളുടെ ആക്രമണം, ലക്ഷങ്ങളുടെ വല ശൂന്യം!

Next Story

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത കൈവിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി

Latest from Main News

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്നും നാളെയും

2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്