മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംരംഭക വിജയത്തിന് കഠിനാധ്വാനവും മികച്ച സമീപനവുമാണ് പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ അധ്യക്ഷനായിരുന്നു. എം. സക്കീർ സ്വാഗതം പറഞ്ഞു. എ. സുബാഷ് കുമാർ, ജയന്തി എൻ., ഷാജു സി.എം., സജിത് സി.വി. എന്നിവർ സംസാരിച്ചു. മിത്‌വ സാജിദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാത്തിമത് ഫർഹാന നന്ദി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.