കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ ക്ലിനിക്കിൻ്റെ പ്രവൃത്തി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ ദന്തരോഗ വിദഗ്ദ്ധർ ഉൾപ്പെടുന്ന ക്ലിനിക് യാഥാർഥ്യമാകുന്നത്. ഡെന്റൽ സെറാമിക് യൂണിറ്റും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്ത്, കെ.എ. ഇന്ദിര, കൗൺസിലർമാരായ
എ.അസീസ്, വി.പി ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആശുപത്രി സൂപ്രണ്ട് വി.വിനോദ്, ലേ സെക്രട്ടറി സി.പി.ബിജോയ്, നേഴ്സിങ് സൂപ്രണ്ട് കെ. വനജ എന്നിവർ സംസാരിച്ചു.
Latest from Local News
അരിക്കുളം:അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് നടക്കുന്നു. പി
ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ 2025 ആഗസ്ത് 26ന് 3.30 ന് ആർ
കൊയിലാണ്ടി: ചരിത്രത്തിൽ നിന്നും മായ്ക്കാൻ ശ്രമിക്കുന്ന രാഷ്ട്രപിതാവിനെ വരകളിലൂടെ ജ്വലിപ്പിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേണലിസം വിദ്യാർത്ഥികൾ.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റി ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് ശനിയാഴ്ച
കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന്