79-ാമത് സ്വാതന്ത്ര്യദിനം ജില്ലാതലഘോഷം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേര്‍ന്ന യോഗം വിലയിരുത്തി. പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിനു ശേഷം ജില്ലയിലെ മൂന്ന് സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. പരേഡുകളുടെ അന്തിമ ഡ്രസ്സ് റിഹേഴ്‌സല്‍ ഓഗസ്റ്റ് 13ന് വിക്രം മൈതാനിയിൽ നടക്കും.

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. ഓഗസ്റ്റ് 15 – ന് രാവിലെ 8:40-ന് വിക്രം മൈതാനിയിൽ ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രി ദേശീയ പതാക ഉയർത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും.

പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പോലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.58-ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മണിക്ക് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

 

Leave a Reply

Your email address will not be published.

Previous Story

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

Next Story

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന്

Latest from Local News

യു ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്

അരിക്കുളം യുഡിഎഫ് പിടിക്കുമെന്ന് ഷാഫി പറമ്പിൽ

അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി. ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതുദുർഭരണത്തെ അവസാനിപ്പിക്കാൻ

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ