മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താകുറിപ്പ് പറയുന്നു. കേര പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും കുറിപ്പില്‍ വ്യക്തമാകുന്നത്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ സർക്കാരിന്റെ വിശ്വാസ്യത ചോർച്ചക്ക് കാരണമാവും.
Latest from Main News
സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ
കാകുൽസ്ഥൻ്റെ പുത്രൻ ആരാണ്? രഘു രഘുവിൻ്റെ പുത്രൻ? സൗദാസൻ സൗദാസൻ്റെ പുത്രൻ? ശംഖണൻ ശംഖണൻ്റെ പുത്രൻ ആര്?
ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ
13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ
യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍