64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ  നടക്കുന്ന, 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 25-ഓളം വേദികളിലായി 240-ൽ പരം ഇനങ്ങളിൽ 14,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചതെന്ന് മന്ത്രി .സ്കൂൾ മത്സരങ്ങൾ ഒക്ടോബർ 10നുള്ളിലും സബ്ജില്ലാ മത്സരങ്ങൾ ഒക്ടോബർ അവസാന വാരത്തിലും, ജില്ലാ മത്സരങ്ങൾ നവംബർ 30-നുള്ളിലും പൂർത്തിയാക്കും.
തുടർച്ചയായി മൂന്നുവർഷം വിധി കർത്താക്കളായി വന്നവരെ ഈ വർഷം മുതൽ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കലോത്സവത്തിന്റെ ഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാർഥികളുടെ വീട്ടിൽ നിന്നു ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്. തൃശൂരിലെ പരമാവധി സ്കൂളുകളിൽ സ്വർണ കപ്പുമായി യാത്ര നടത്തുന്നതും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.