നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന് നിരാശയോടെ മടങ്ങിപോവുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ ദിവസം തിക്കോടിയിൽ ബസ്സ് നിർത്താതെ സ്ലോയാക്കി കുട്ടികളെ കയറ്റിയത് കാരണം ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയിരുന്നു.
നിർത്താതെ പോവുന്ന ബസ്സുകളെ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നിരത്തിൽ തടയുക തന്നെ ചെയ്യുമെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി പറഞ്ഞു.മുഴുവൻ യാത്രക്കാരെയും വിദ്യാർത്ഥികളെയും ബസ്സിൽ കയറ്റുക തന്നെ വേണം.വിദ്യാർത്ഥികളോട് ബസ്സ് ജീവനക്കാർ കാണിക്കുന്ന അപമര്യാദമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവിശ്യപ്പെട്ടു.യൂത്ത് ലീഗ് ബസ്സ് തടയൽ സമരത്തിന് കെ.കെ റിയാസ്,പി.കെ മുഹമ്മദലി,കാട്ടിൽ അബൂബക്കർ,ജിഷാദ് വിരവഞ്ചേരി,സിനാൻ ഇല്ലത്ത്,റോഷൻ പാലക്കുളം,ഹാഫിസ് മുഹമ്മദ്,സുബൈർ വിരവഞ്ചേരി നേതൃത്വം നൽകി