പേരാമ്പ്ര : വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, പി. കെ. രാഗേഷ്, കെ. കെ. വിനോദൻ, മിനി വട്ടക്കണ്ടി, വി. വി. ദിനേശൻ, പി. എസ്. സുനിൽകുമാർ, പി. എം. പ്രകാശൻ, മോഹൻദാസ് ഓണിയിൽ, രാജൻ കെ. പുതിയെടുത്തു, ബാബു തത്തക്കാടൻ, വാസു വേങ്ങേരി, ജിതേഷ് മുതുകാട്, സായൂജ് അമ്പലക്കണ്ടി, കുഞ്ഞബ്ദുള്ള വാളൂർ, സത്യൻ കല്ലൂർ, ഇടി. ഹമീദ്, വി. പി. സുരേഷ്, ഉമ്മർ തണ്ടോറ, രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.