തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി മുൻ കെ.പി സി സി പ്രസിഡണ്ട് കെമുരളീധരൻ ഉൽഘാടനം ചെയ്തു ഷോപ്പ് അലവൻസ് വർദ്ധിപ്പിക്കണമെന്നും
22 ശതമാനം ഡി എ കുടിശ്ശിക ജീവനക്കാർക്ക് നൽകണമെന്നും, വിശേഷ ദിവസങ്ങളിൽ പോലും അവധി എടുക്കാതെ 12 മണിക്കൂർ തുടർച്ചയായ് ജോലി ചെയ്യുന്ന ഷോപ്പുകളിലെ തൊഴിലാളികൾക്ക് 19-03-25 ന് സംഘടനാ പ്രതിനിധികളുമായ് നടന്ന മന്ത്രി തലചർച്ചയിൽ ഏപ്രിൽ 30 നകം അലവൻസ് തുക 600 രൂപയായ് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് തന്നിട്ടും ഈ ദിവസം വരെ മന്ത്രി വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്
.28-12-2023 ൽ
കെ.എസ് ബി.സി ബോർഡ് മീറ്റിംഗിൽ സർക്കാരിലേക്ക് ശുപാർശ ചെയ്ത അല വൻസ് വർദ്ധനവാണ് ഇത്രയും കാലമായിട്ടും നടപ്പിലാക്കിയിട്ടില്ല
യൂണിയൻ വർക്കിങ്ങ് പ്രസിഡണ്ട് ബാബു ജോർജ് അധ്യക്ഷത വഹിച്ചു ഐ എൻ ടി യൂ സി ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ, എംസി സജീവൻ ആഭ ജെ ശങ്കർ, കെ ബി അനിൽകുമാർ, ഹക്കീംപാലക്കാട്, മനോജ് കുമാർ ഇടുക്കി ,ആർ സൂര്യ പ്രകാശ്, കെ പ്രഹ്ളാദൻ ,ജിതേഷ് പാലക്കാട്, പി ടി പ്രഭീഷ്, റെജീന ചവറ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ബി. ജേക്കബ് സ്വാഗതവും സബീഷ് കുന്നങ്ങോത് നന്ദിയും പറഞ്ഞു
Latest from Main News
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം
ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന എക്സ്പോയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കടൽക്കാറ്റേറ്റ് മധുരം നുണയാം’
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില. പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ