മാവേലിക്കസ് 2025 മെഗാ പൂക്കള മത്സരം ഒരുങ്ങുന്നത് 5000 പൂക്കളങ്ങൾ

സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം- മാവേലിക്ക സ് 2025-നോടനുബസിച്ച് ജില്ല തയ്യാറെടുക്കുന്നത് വമ്പൻ പൂക്കള മത്സരത്തിന്. ജില്ലയിലെ നഗര പരിധിയില്‍ നൂറോളം വേദികളാണ് ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന മെഗാ പൂക്കള മത്സരത്തിനായി കണ്ടെത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി 5000 ടീമുകളെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

മെഗാ പൂക്കള മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ കൂടിയാലോചന യോഗം ചേർന്നു. സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ വകുപ്പുകൾ, വ്യാപാരി വ്യവസായി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടീമുകൾക്ക് രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. ഓരോ വിഭാഗത്തിലെയും പൂക്കളങ്ങൾ വിധികർത്താക്കൾ വിലയിരുത്തി ഒന്നും രണ്ടും മൂന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന ടീമുകളുടെ പൂക്കളങ്ങൾ വീണ്ടും വിധി നിർണയിച്ച് ജില്ലാതല വിജയിയെ തിരഞ്ഞെടുക്കും. ഒന്നാമതെത്തുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും.

പൂക്കള മത്സരത്തിൽ പങ്കെടുക്കാനുള്ള ടീം രജിസ്ട്രേഷൻ മാവേലിക്കസ് ആപ്പ് വഴിയാണ് നടക്കുക. രജിസ്ട്രേഷൻ രണ്ടുദിവസത്തിനകം ആരംഭിക്കും. 300 രൂപയാണ് രജിസ്ട്രേഷൻ തുക. 1.5 മീറ്റർ ഉള്ളളവുള്ള പൂക്കളമാണ് മത്സരത്തിന് തയ്യാറാക്കേണ്ടത്.

യോഗത്തിൽ പൂക്കള മത്സരം കമ്മിറ്റി ചെയർപേഴ്സൺ ടി വിശ്വനാഥൻ, കൺവീനർ ഡോ. എ കെ അബ്ദുൽ ഹക്കീം, കോഡിനേറ്റർ പി സി കവിത, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി നിഖിൽദാസ്, മാവേലിക്കസ് കോഓഡിനേറ്റർ ശ്രീപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Next Story

ബേവ്കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

Latest from Main News

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി

കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ

കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും ,ഹജ്ജിന് അമിത നിരക്ക് ആവർത്തിക്കില്ല: എം.ഡി.

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ

ബേവ്കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ