എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

മുക്കം:കളൻതോട് എസ്‌.ബി.ഐ.യുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെ കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ ബാബുൽ ആണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടുമാസം മുമ്പാണ് ബാബുൽ പ്രദേശത്ത് എത്തിയത്. പെയിന്റിംഗ് തൊഴിലാളിയെന്ന വ്യാജേന സമീപത്തായി വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു. രണ്ടുമാസമായി ഇയാൾ മോഷണത്തിനായി പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

നൈറ്റ് പട്രോളിംഗിനിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ എടിഎമ്മിന് സമീപത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഷട്ടർ തുറന്ന് പ്രതി പുറത്തുവന്നു. പൊലീസിനെ കണ്ട് ബാബുൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. എസ് ഐ പ്രദീപ് കുമാർ, സിപിഒ പ്രജിത്ത്, എസ് സി പി ഒ.രാജേന്ദ്രൻ എന്നിവർ അടക്കുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും

Next Story

മാവേലിക്കസ് 2025 മെഗാ പൂക്കള മത്സരം ഒരുങ്ങുന്നത് 5000 പൂക്കളങ്ങൾ

Latest from Local News

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ