സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും വ്യവസ്ഥ ചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അടിയന്തര പരിഗണനയിലാണ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടനെ സ്കൂൾ ഏകീകരണം മന്ത്രിസഭ പരിഗണിക്കും. സ്കൂൾ ഏകീകരണത്തോടെ, ഒന്നു മുതൽ 8 വരെ ക്ലാസുകൾ പ്രൈമറി, 9 മുതൽ 12 വരെ സെക്കന്ററി എന്നീ 2 വിഭാഗങ്ങളാണുണ്ടാകുക. നിലവിലെ ഹയർ സെക്കന്ററി വിഭാഗം 9 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട സെക്കന്ററി’യുടെ കീഴിലാകും.

ഇതോടെ അധ്യാപക നിയമനവും മാറും. സെക്കന്ററിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല. ഏകീകരണം നടപ്പാകുന്നതോടെ ഹയർ സെക്കന്ററി അധ്യാപകർ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടി വരും. അധിക അധ്യാപകരെ പുനർവിന്യസിക്കാൻ സ്കൂൾ ഏകീകരണം സഹായിക്കും. പുതുതായി സൃഷ്ടിക്കപ്പെടുന്ന പിഐഒ തസ്തികയിൽ അധ്യാപകരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യത വരില്ല. 

അതേസമയം സ്കൂൾ ഏകീകരണത്തോടെ നിലവിലെ വിദ്യാഭ്യാസ ജില്ല ഇല്ലാതാവും. പൊതുവിദ്യാഭ്യാസം ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴിൽ വികേന്ദ്രികരിക്കപ്പെടും. സ്കൂൾ മേൽനോട്ടത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ഓഫീസർ എന്ന് പുതിയ തസ്തിക വരും. പ്രഥമാധ്യാപകർ ഉൾപ്പെടെയുള്ളവരെ ഇതിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കും. ഗ്രാമപഞ്ചായത്തിൽ ഈ തസ്തികയിൽ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർ വരും. ഹൈസ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരായിരിക്കും ബ്ലോക്ക് പഞ്ചായത്തുകളിൽ വരിക.

Leave a Reply

Your email address will not be published.

Previous Story

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു

Next Story

എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Latest from Main News

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : പൊലീസുകാർ പ്രതികളായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം.

ഹരിതചട്ടം: പരിശോധന കർശനമാക്കി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്; 550 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

  ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള