2024 ജൂലായ് ഒന്നിൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉൽസവ ബത്തയായി അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പി എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ മാർച്ചും ധർണ്ണയും നടത്തി, പയ്യോളി സബ്ബ് ട്രഷറി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പയ്യോളി ബസ്സ് സ്റ്റാൻ്റിൽ സമാപിച്ച ശേഷം ധർണ്ണ നടത്തി.
കെ.എസ്സ് എസ്സ്. പി.യു മേലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ കെ.എസ് എസ്.പി.യു ജില്ല കമ്മിറ്റി ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് സർവ്വശ്രീ കെ. ഗോവിന്ദൻമാസ്റ്റർ, എ എം കരുണാകരൻ മാസ്റ്റർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, വി.പി. നാണുമാസ്റ്റർ, കെ പത്മനാഭൻ മാസ്റ്റർ, വി റസിയ, ഇബ്രാഹിംതിക്കോടി, എ.കെ ജനാർദ്ദനൻ രാജൻ പടിക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിന് എ.എം. കുഞ്ഞിരാമൻ സ്വാഗതവും ഡി സുരേന്ദ്രൻ നന്ദിയും പറഞ്ഞു