ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന സമരം  സി.പി.ഐ.എം ഏരിയാ കമ്മറ്റി സെക്രട്ടറി ടി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കെതിരെ നടക്കുന്ന നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, നടപടികൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയപ്പ് നൽകി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം സി.ടി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് യൂണിയൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ രവീന്ദ്രൻ, കർഷക സംഘം ഏരിയാ സെക്രട്ടറി പി.കെ. ബാബു, കീഴരിയൂർ എൻ.സി.സെക്രട്ടറി എം. സുരേഷ്, നമ്പ്രത്ത് കര എൽ.സി സെക്രട്ടറി, കെ.പി. ഭാസ്ക്കരൻ, എൻ.എം സുനിൽ എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ടി.എം. ജ്യോതിഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം പാവും പടിക്കൽ വിജയൻ നായർ അന്തരിച്ചു

Next Story

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്