ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ പിടിച്ചുപറി നടത്തുന്ന ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികൾ ഉൾപ്പെടെ ആറു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു ഷൊർണൂരിലേക്ക് പോയ മലബാർ എക്സ്പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ചെറുപ്പക്കാരന്റെ കയ്യിൽ വടികൊണ്ട് അടിച്ച് ഒരു ലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ ഇവർ കൈവശപ്പെടുത്തിയിരുന്നു. അടിയുടെ ആഘാതത്തിൽ ട്രെയിനിൽ നിന്ന് വീണ ചെറുപ്പക്കാരന്റെ പോക്കറ്റിൽ നിന്ന് പണവും എയർപോഡും ഇവർ പിടിച്ചുപറിക്കുകയും ചെയ്തു.

തുടർന്ന് ആർ.പി.എഫ് നടത്തിയ അന്വേഷണത്തിലാണ് ആറംഗ സംഘം പിടിയിലാവുന്നത്. ആലുവ റെയിൽവേ സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള റോഡ് ഓവർ ബ്രിഡ്ജ് കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം. ഇവിടെക്കൂടി രാത്രികാലങ്ങളിൽ ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ തട്ടിയിടുന്നത് പതിവാക്കിയ സംഘമാണിത്. ആലുവ അശോകപുരം സ്വദേശിയായ 17 വയസ്സുകാരനു പുറമെ, മലപ്പുറം ആലത്തൂർ പടി മേൽമുറി കണയംപിള്ളി വീട്ടിൽ കെ.എ.ആഷിക്, പെരുമ്പാവൂർ റയോൺ പടയാട്ടിൽ വീട്ടിൽ ജോസ് വിൻ എൽദോ, പെരുമ്പാവൂർ അല്ലപ്ര പുലവത്ത് വീട്ടിൽ സിറാജ്, കളമശേരി പെരിങ്കോട്ടു പറമ്പില്‍ മുഹമ്മദ് ഫസൽ, ആലുവ വാഴക്കുളം മലയിടംതുരുത്ത് കാമ്പായിക്കുടി ഷെഫിൻ എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുവ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി പരിശോധകളിൽ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായ ആലുവ സ്വദേശികൾക്കെതിരെ മോഷണം, പിടിച്ചുപറി, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളും നിലവിലുണ്ട്. എറണാകുളം, ആലുവ എന്നിവിടങ്ങളിലെ പ്രധാന പിടിച്ചുപറി സംഘമാണ് ഇവർ എന്ന് പൊലീസ് പറയുന്നു. 

എറണാകുളം-ആലുവാ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ രാത്രിയിൽ ട്രെയിൻ വേഗത കുറച്ച് ഓടുന്ന സമയത്ത് വാതിലുകളിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ ഫോണുകൾ വടിയുപയോഗിച്ച് തട്ടിയിടുന്നതാണ് രീതി. ഇതിനു പുറമെ ഒറ്റയ്ക്ക് സ്റ്റേഷൻ പരിസരങ്ങളിൽ കാണുന്നവരെ ഇവർ ഭീഷണിപ്പെടുത്തുകയും പിടിച്ചുപറിക്കുകയും ചെയ്യാറുണ്ട്. മോഷ്ടിച്ചു കിട്ടുന്ന വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റു ലഭിക്കുന്ന രൂപ ആർഭാട ജീവിതത്തിനും ലഹരി വസ്തുക്കൾ വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂരില്‍ ഗതാഗത കുരുക്കിന് അയവ് വരണമെങ്കിൽ അടിപ്പാതയ്ക്ക് മുകളിലൂടെ ഗതാഗതം തുറന്ന് വിടണം

Next Story

ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരം സംഘടിപ്പിച്ചു

Latest from Main News

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി

കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ

കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും ,ഹജ്ജിന് അമിത നിരക്ക് ആവർത്തിക്കില്ല: എം.ഡി.

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ

ബേവ്കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ

മാവേലിക്കസ് 2025 മെഗാ പൂക്കള മത്സരം ഒരുങ്ങുന്നത് 5000 പൂക്കളങ്ങൾ

സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം- മാവേലിക്ക സ് 2025-നോടനുബസിച്ച് ജില്ല തയ്യാറെടുക്കുന്നത് വമ്പൻ പൂക്കള മത്സരത്തിന്.