കൊയിലാണ്ടി : അൽ മുബാറക് കളരി സംഘം കുറുവങ്ങാട് കൊയിലാണ്ടിയുടെ ഈ വർഷത്തെ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 10 ഞായറാഴ്ച കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ വച്ച് നടന്നു. 200ൽ പരം കളരി വിദ്യാർഥികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പ് പത്മശ്രീ മീനാക്ഷി ഗുരുക്കൾ കടത്തനാട് ഉദ്ഘാടനം ചെയ്തു. വികെ അബ്ബാസ് ഗുരുക്കൾ സ്വാഗതം പറഞ്ഞ ചടങ്ങിന് എ.അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹേമലത ഗുരുക്കൾ ബാലുശ്ശേരി മുഖ്യ അതിഥിയായി. വാർഡ് കൗൺസിലർ വത്സരാജ്, ഷംസുദ്ദീൻ ഗുരുക്കൾ കല്ലായി, അബൂബക്കർ ഗുരുക്കൾ നടേരി, സിറാജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വൈകിട്ട് ആറുമണിയോടെ സമാപിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ആൺകുട്ടികളുടെ വിഭാഗത്തിൽ നജ്മൽ ഓ.ട്ടി കുറുവങ്ങാട്, പെൺകുട്ടികളുടെ വിഭാഗത്തിൽ നൈറ ഫരീസ് ഇരിങ്ങത് എന്നിവർ ഓവറോൾ കിരീടം കരസ്ഥമാക്കി. ചടങ്ങിൽ നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഹൈക്കിക്ക് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് സിയാൻ തിക്കോടിയെ അനുമോദിച്ചു. ചടങ്ങിന് മുഹമ്മദ് റബിൻ മാസ്റ്റർ നന്ദി അർപ്പിച്ചു.
Latest from Local News
കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മത വിഭാഗങ്ങൾക്കിടയിൽ
അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.







