കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും നാളെ രാവിലെ 10 മണിക്ക് പയ്യോളി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടത്തുന്നതാണ്. 2024 ജൂലായ് 1 ൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉൽസവ ബത്തയായി അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പി എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന മാർച്ചും ധർണ്ണയും കെ.എസ്സ് എസ്സ്. പി.യു മേലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി : പത്മശ്രീ പള്ളി വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നതാണ്.
Latest from Local News
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും
എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ്
കൊയിലാണ്ടി :പയറ്റു വളപ്പിൽ വിനോദ് കുമാർ ( ബാബു) (52) അന്തരിച്ചു. പരേതനായബാലകൃഷ്ണൻ ന്റെയുംലീലയുടെയും മകനാണ് ഭാര്യ നിത്യ: മക്കൾ: ഹരി