തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ എം.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻകീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന സമരം CPIM ഏറിയാ കമ്മറ്റി സെക്രട്ടറി ടി.കെ.ചന്ദ്രൻ ഉൽഘാടനം ചെയ്തു. തൊഴിലാളികൾക്കെതിരെ നടക്കുന്ന നടപടികൾ ഉടൻ അവസാനിപ്പിക്കണ മെന്നും, നടപടികൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നുംനേതാക്കൾ മുന്നറിയപ്പ് നൽകി. എം.എൻ.ആർ.ഇ.ജി കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം സി.ടി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. എം.എൻ.ആർ.ഇ.ജി യൂണിയൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ രവീന്ദ്രൻ, ക ർഷക സംഘം ഏരിയാ സെക്രട്ടറി പി.കെ. ബാബു, കീഴരിയൂർ എൻ.സി.സെക്രട്ടറി എം. സുരേഷ്, നമ്പ്രത്ത്കര എൽ.സി സെക്രട്ടറി കെ.പി. ഭാസ്ക്കരൻ, എൻ.എം സുനിൽ എന്നിവർ സംസാരിച്ചു.
Latest from Local News
കാരയാട് : കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മത് കുട്ടി. പരേതരായ പുത്തലത്ത് പക്രൻ, താവോളി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും നാളെ രാവിലെ 10 മണിക്ക്
മേപ്പയൂർ: മോദി സർക്കാറിന് വേണ്ടി, വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്ന തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂർ
കോഴിക്കോട് ‘ഗവ: മെഡിക്കൽ 12.08.25.ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ജനറൽസർജറി ഡോ അലക്സ് ഉമ്മൻ ഓർത്തോവിഭാഗം ഡോ.രവികുമാർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 12* ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം . ഡോ.