പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം ചരിത്രാന്വേഷണങ്ങൾ എന്ന വിഷയത്തിലാണ് പ്രഭാഷണ പരമ്പര. ആദ്യ ദിവസം ‘ പന്തലായനിക്കൊല്ലം: വ്യാപാരചരിത്രത്തിൽ’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്. മഞ്ചേരി എൻ. എസ്. കോളേജിൽ നിന്നും വിരമിച്ച ഡോ. എം. വിജയലക്ഷ്മി മോഡറേറ്ററായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി എം.ആർ. രാഘവവാരിയരെ പൊന്നാട ചാർത്തി. അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, ഡോ. എം. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്നു വരുന്ന ദിവസങ്ങളിൽ വൈകീട്ട് 4.30 ന് ഡോ. എം.സി. വസിഷ്ഠ് മോഡറേറ്ററായി ‘പ്രാചീന കേരള ചരിത്ര നിർമ്മിതി പ്രശ്നങ്ങളും പരിമിതികളും ‘ എന്ന വിഷയത്തിലും ഡോ. പി. ശിവദാസൻ മോഡറേറ്ററായി ‘കോഴിക്കോട് സർവ്വകലാശാലയും കേരള ചരിത്രരചനാ ദൗത്യങ്ങളും ‘ എന്ന വിഷയത്തിലും ഡോ. വി.വി ഹരിദാസ് മോഡറേറ്ററായി ‘സ്വരൂപങ്ങളുടെ കാലവും സാമൂതിരി വാഴ്ചയും’ എന്ന വിഷയത്തിലും എ.എം. ഷിനാസ് മോഡറേറ്ററായി പ്രാചീന ലിപികളും ലിഖിതവിജ്ഞാനീയവും’ എന്ന വിഷയത്തിലും ക്ലാസുകൾ നടക്കും.
Latest from Local News
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ







