കണ്ടലിലൂടെ തീരസംരക്ഷണം: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

ലോക കണ്ടല്‍ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സമര്‍പ്പിച്ചു. ബേപ്പൂര്‍ ബി സി റോഡിന്റെ തീരത്തുള്ള വീടുകളില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്. എന്‍എസ്എസ് വോളണ്ടിയര്‍മാരായ മുഹമ്മദ് സ്വാലിഹ്, ഫാത്തിമ നിദ, പ്രിന്‍സിപ്പല്‍ എ അരുണ്‍, പ്രോഗ്രാം ഓഫീസര്‍ എം റീഷ്മ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

സ്‌കൂളിലെ രണ്ടാം വര്‍ഷ എന്‍എസ്എസ് വോളന്റിയര്‍മാരാണ് സര്‍വേ നടത്തിയത്. കരിങ്കല്ലും സിമന്റും ഉപയോഗിച്ചുള്ള കടല്‍ഭിത്തികളേക്കാള്‍ സംരക്ഷണം നല്‍കാന്‍ കണ്ടലുകള്‍ക്ക് കഴിയുമെന്നും കണ്ടലുകള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണം വളരെ ഫലപ്രദമാണെന്നും നിയമം അനുവദിച്ചാല്‍ കണ്ടലുകള്‍ വെച്ചുപിടിപ്പിക്കാന്‍ തയാറാണെന്നും സര്‍വേയില്‍ പങ്കാളികളായവര്‍ ഒരുപോലെ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള കണ്ടല്‍ സസ്യങ്ങള്‍ നിലനിര്‍ത്തുകയും ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് തീരപ്രദേശത്ത് കണ്ടല്‍ വളര്‍ത്താനും അവയെ വെട്ടിയൊതുക്കാനുമുള്ള അവകാശം നല്‍കുകയും ചെയ്യുന്നത് നന്നാകുമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന്

Next Story

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 12* ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 12* ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. *ജനറൽ*   *മെഡിസിൻ*  *വിഭാഗം* .

വടകര ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തിക പരിഗണനയില്‍ -മന്ത്രി വീണാ ജോര്‍ജ്

വടകര ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തിക പരിഗണനയിലെന്ന് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വടകര ജില്ലാ ആശുപത്രിയില്‍

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം

കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നു: കെ.പി. കുഞ്ഞമ്മദ് കുട്ടി

കക്കട്ടിൽ: കലയും സാഹി ത്യവും ഒരു വ്യക്തിയുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും ഉളവാകുന്ന ആശയങ്ങളെ ലോകത്തിനു മുന്നിൽ മനോഹരമായി പ്രകടമാക്കുന്നുവെന്ന്

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ മന്ത്രി എ കെ