യൂത്ത് കോൺഗ്രസ് പയ്യോളി ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രരചനാ മത്സരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ കെ.ടി. അധ്യക്ഷത വഹിച്ചു. ഗ്രീഷ്മ അശ്വിൻ സ്വാഗതം പറഞ്ഞു. സബീഷ് കുന്നങ്ങോത്ത്, ഇ. കെ. ബിജു, സൈഫുദ്ധിൻ പയ്യോളി, ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു. വിപിൻ വേലായുധൻ നന്ദി പറഞ്ഞു.
ചിത്രരചനാ മത്സരത്തിൽ ശിവദ രതീഷ് ഒന്നാം സ്ഥാനവും ധ്യുതി ജയപാൽ രണ്ടാം സ്ഥാനവും നേടി. ആദിലക്ഷ്മി എസ്. ഹരിദാസും ദേവിക. ആർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ചിത്രരചനാ മത്സരം നിജേഷ് മൂരാട് നയിച്ചു.