കീഴരിയൂർ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയിൽ പ്രവർത്തിക്കുന്ന സംസ്കാര പാലിയേറ്റീവ് കെയറിന് മുക്കം റോട്ടറി ക്ലബ് ഫർണിച്ചറുകൾ സംഭാവന ചെയ്തു. 100കസേര, 10 ടേബിൾ, തർപ്പോളിനുകൾ, സി എഫ് എൽ ബൾബുകൾ, എൽ ഇ ഡി ലൈറ്റുകൾ എന്നിവ റോട്ടറി ക്ലബ് മുക്കം ഭാരവാഹികളായ വി എ ഗംഗാധരൻ ഡോക്ടർ. നീനാകുമാർ, നന്ദകുമാർ മാസ്റ്റർ എന്നിവർ ചേർന്ന് പാലിയേറ്റീവ് കൺവീനർ മൊയ്‌ദീൻ മാസ്റ്റർ, സിദ്ദിഖ്.പി.കെ, രഞ്ജിത് നിഹാര, കെ സി രാജൻ, ടി.പി. സുരേന്ദ്രൻ, സി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സംസ്കാര പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ച് ഏറ്റുവാങ്ങി. മരണാനന്തര ചടങ്ങുകൾ, വിവാഹ വാർഷികം, പിറന്നാൾ എന്നിവയ്ക്ക് നൽകാൻ ആവശ്യമായ വാടകസാധനങ്ങൾ ആണ് ഇതോടെ ഇവിടെ ലഭ്യമാക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരമാവട്ടെ എന്ന് ചടങ്ങിൽ വി.എ. ഗംഗാധരൻ ആശംസിച്ചു.
Latest from Local News
ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ
അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന് നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :