കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്. പന്‍വേലില്‍വെച്ച് ആ.ർ.പി.എഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ ചോദ്യംചെയ്തുവരികയാണ്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ സ​മ്പ​ർ​ക്ക​ക്രാ​ന്തി എ​ക്‌​സ്പ്ര​സി​ൽ എ​സ് വ​ൺ ക​മ്പാ​ർ​ട്‌​മെ​ന്റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ ത​ലോ​ർ വൈ​ക്കാ​ട​ൻ ജോ​സി​ന്റെ ഭാ​ര്യ അ​മ്മി​ണി​യെ (64) ട്രെ​യി​ൻ കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​ൻ വി​ട്ട് ഫ്രാ​ൻ​സി​സ് റോ​ഡ് മേ​ൽ​പാ​ല​ത്തി​ന​ടു​ത്ത് എ​ത്താ​റാ​യ​പ്പോ​ൾ മോ​ഷ്ടാ​വ് ത​ള്ളി​യി​ട്ടെ​ന്നാ​ണ് പ​രാ​തി.

വാ​തി​ലി​നു സ​മീ​പം നി​ൽ​ക്കു​കയായിരുന്ന അ​മ്മി​ണി​യു​ടെ ബാ​ഗ് 35 വ​യ​സ്സു തോ​ന്നി​ക്കു​ന്ന​യാ​ൾ പി​ടി​ച്ചു പ​റി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത അ​മ്മി​ണി​യെ പു​റ​ത്തേ​ക്കു ച​വി​ട്ടി വീ​ഴ്ത്തി. മോ​ഷ്ടാ​വും പു​റ​ത്തേ​ക്കു വീ​ണി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സ് അ​റി​യ​ച്ച​ത​നു​സ​രി​ച്ച് യാ​ത്ര​ക്കാ​ര​ൻ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​വ​ർ​ച്ച ന​ട​ന്ന ട്രെ​യി​ൻ പു​റ​പ്പെ​ട്ട സ്‌​റ്റേ​ഷ​ൻ മു​ത​ലു​ള്ള സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധിച്ചിരുന്നു. പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ ആ​ക്ര​മി​ച്ച​യാ​ളു​ടെ മു​ഖം പൂ​ർ​ണ​മാ​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രുന്നില്ല.

Leave a Reply

Your email address will not be published.

Previous Story

വലകള്‍ക്ക് നാശമുണ്ടാക്കി കടല്‍മാക്രി ശല്യം,ആരോട് പരിഭവം പറയുമെന്നറിയാതെ മത്സ്യതൊഴിലാളികള്‍

Next Story

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഇല്ലം നിറച്ചടങ്ങ് ഭക്തിനിർഭരമായി

Latest from Local News

കലയുടെ കൂട്ടായ്മയായി ലൈഫ് വീടിൻ്റെ ഗൃഹപ്രവേശനം; നാടക ഗ്രാമത്തിന്റെ വേറിട്ട ആഘോഷം

ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക്‌ ലൈഫ് പദ്ധതിയിൽ ലഭിച്ച

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്