സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എംബി രാജേഷ് പറ‍ഞ്ഞു. മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നു. സർക്കാർ അംഗീകരിച്ച ഒരു മദ്യനയമുണ്ട്.

അതിൽ കേന്ദ്രീകരിച്ച പ്രവർത്തനം നടത്തും. മദ്യ വിൽപ്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസ്റ്റിലറി അനുവദിച്ചവർ ഇവിടെ ശക്തമായ വിമർശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറ‍ഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Next Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

Latest from Main News

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM

കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിംഗിനുമായി കേരള പോലീസിൻ്റെ ഡി-ഡാഡ് ആപ്

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ,

വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ്

ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖറുമായി ചർച്ച നടത്തി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖറുമായി ചർച്ച

ഗുജറാത്തിൽ സിബിഎസ്ഇ റീജിയണൽ ഓഫീസ് വരുന്നു

ഗുജറാത്തിൽ സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ ഒരു മേഖലാ ഓഫീസ് സ്ഥാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതിനായി