കീഴരിയൂർ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് കൊയിലാണ്ടി ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ഷാജി പറഞ്ഞു. മഹാത്മജി കൊളുത്തിയ സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന ദീപം ദീപ്തമാക്കാൻ ഇന്ത്യൻ ജനതയിലെ വിവിധ വിഭാഗങ്ങൾ തങ്ങൾക്ക് ശരിയെന്നു തോന്നിയ പാത പിന്തുടർന്നുവെന്നും ചരിത്ര യാഥാർഥ്യം കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബോംബ് കേസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമോചന പോരാളികൾക്കെതിരെ സാമ്രാജ്യത്വ ശക്തികൾ നടത്തിയ പൈശാചിക നടപടികളിൽ ക്ഷുഭിതരായ ജനതയിലെ ഒരു വിഭാഗം ചിലപ്പൊഴെങ്കിലും അഹിംസയുടെ പാതയിൽ നിന്ന് വഴുതിപോയിട്ടുണ്ട്. കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ലാൽപുരി ലീല, കെ.രവീന്ദ്രൻ, രാമചന്ദ്രൻ പാരിജാതം, പി.കെ.ഷാജി, കെ.ടി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി
മാങ്കാവ് കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ
കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര
അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ
പൊതുമരാമത്ത് കെട്ടിട വിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്







