കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം നടത്തി

ഉള്ള്യേരി : കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ എടാടത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. ആത്മാർത്ഥതയുള്ള പ്രവർത്തകരാണ് ഒരു സംഘടനയെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ പി എം വിനോദ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
പ്രശസ്ത ഇൻ്റർ നാഷണൽ മൈൻഡ് ട്രെയിനർ ആൻ്റ് മോട്ടിവേറ്റർ ഫിലിപ്പ് മമ്പാട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആലംകോട് സുരേഷ് ബാബു,
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ഉണ്ണികുളം, ഉള്ളിയേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ കെ സുരേഷ് ,
ബിജി സെബാസ്റ്റ്യൻ, അഡ്വ. ടി ഹരിദാസൻ , ആൻസിഫ്,ശ്രീധരൻ പാലയാട്, കൃഷ്ണൻ കൂവിൽ,
തുടങ്ങിയവർ സംസാരിച്ചു നടുവണ്ണൂർ ഇ ട്രസ്റ്റ് ഐ കെയർ , കാരുണ്യ ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

നിർദ്ധനരായ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ സമ്മാനിക്കൽ, അംഗങ്ങൾ ഹോസ്പിറ്റലിൽ ബ്ലഡ് നൽകൽ, ആരും സഹായത്തിനില്ലത്ത കുടുംബത്തെ സഹായിക്കൽ, കാറ്ററിംഗ് സർവ്വീസിലൂടെ തൊഴിൽ നൽകൽ എന്നിവയാണ് പ്രധാന ട്രസ്റ്റിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ.
ചൂരൽ മല ക്യാമ്പുകളിൽ ഭക്ഷണ കിറ്റ് വിതരണം അടക്കും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്വന്തമായി ഒരു അഭയകേന്ദ്രം നിർമ്മിക്കുക, കാറ്ററിംഗ് കുടുതൽ വിപുലമാക്കി കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കുക എന്നിവയാണ്
ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ പി എം വിനോദ് കൊയിലാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും

Next Story

ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ

‘കരീം ടി.കെയുടെ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ പ്രകാശനം

വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.

യു.ഡി.എഫ് ഉറപ്പു തന്നാൽ ആ മുന്നണിക്കായി രംഗത്തിറങ്ങും: ഇയ്യച്ചേരി

തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം