ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്‍റെ ഞെട്ടൽ മാറാതെ അമ്മിണി

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്റ ഞെട്ടൽ മാറാതെ  തൃശൂര്‍ തലോര്‍ സ്വദേശി അമ്മിണി. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിൻ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് അമ്മിണിയെ പാളത്തിലേക്ക് യുവാവ് ചവിട്ടി തള്ളിയിട്ടത്.

സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ്സില്‍ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അറുപത്തിനാലുകാരിയായ അമ്മിണിയെ പുലര്‍ച്ചെ നാലരയോടെ ശുചിമുറിക്ക് സമീപം  മോഷ്ടാവ് അക്രമിച്ച് ഇവരുടെ ബാഗ് തട്ടിപ്പറിച്ചു. ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മിണിയെ ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു.

സഹോദരനും അമ്മിണിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിച്ചു. സംഭവത്തിന്റെ ഞെട്ടിലിലാണ് ഇപ്പോഴും അമ്മിണി. ട്രാക്കിലേക്ക് വീണതിന് തൊട്ട് പിന്നാലെ മറ്റൊരു ട്രെയിൻ കടന്നു പോയതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അമ്മിണി പറഞ്ഞു. ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴുമെന്നും ഭീതി വിട്ടുമാറിയിട്ടില്ലെന്നും അമ്മിണി പറഞ്ഞു.

പാളത്തില്‍ വീണ് തലക്ക് പരിക്കേറ്റ അമ്മിണി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. തലക്ക് നാല് സ്റ്റിച്ചുണ്ട്. സഹോദരിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിന് മുംബെയ്ക്കു പോയി തൃശ്ശൂരിലേക്ക് മടങ്ങും വഴിയാണ്  ആക്രമണം. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ 8000 രൂപയും മൊബൈല്‍ ഫോണുമുണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ഏതാണ്ട് 35 വയസ് പ്രായ തോന്നിക്കുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണം തുടങ്ങിയതായും കോഴിക്കോട് റെയില്‍വേ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രവൃത്തി പൂര്‍ത്തീകരിച്ച വില്യാപ്പള്ളി-ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Latest from Local News

മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) എം.ഫാത്തിമക്ക് ഒന്നാം റാങ്ക്

മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടിയ എം.ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ

കൊല്ലം സി കെ ജി സ്മാരക കലാസമിതി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൽപി, യു പി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ സി.കെ ഗോവിന്ദൻ നായരുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സി കെ ജി സ്മാരക കലാസമിതി കൊല്ലത്തിന്റെ

മടപ്പള്ളി കാരക്കാട് പറമ്പിൽ താമസിക്കും പുനത്തിൽ നാരായണി അന്തരിച്ചു

മടപ്പള്ളി: കാരക്കാട് പറമ്പിൽ താമസിക്കും പുനത്തിൽ നാരായണി (87) അന്തരിച്ചു. (റിട്ട.ജീവനക്കാരി മടപ്പളളി കോളേജ്) ഭർത്താവ് പരേതനായ നാരായണൻ. മക്കൾ ബാബുരാജ്,

കൊല്ലം ചൈതന്യറസിഡൻ്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: കൊല്ലം ചൈതന്യറസിഡൻ്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉമേഷ് കൊല്ലം അദ്ധ്യക്ഷത വഹിച്ച യോഗം

രാസ ലഹരിക്കെതിരെ പോരാട്ടപ്പന്തങ്ങളുമായി ജെ.സി.യു പയ്യോളി

അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാസലഹരിക്കെതിരെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പയ്യോളിയും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി നടത്തിയ രാസലഹരി വിരുദ്ധ സൈക്കിൾ റാലിക്ക്