തെങ്ങ്കയറ്റ തൊഴിലിൽ പ്രവർത്തിക്കുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേര സുരക്ഷാ ഇൻഷുറൻസിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിൽ ലഭിക്കും. അപകടങ്ങൾക്ക് ആഴ്ചയിൽ 3,500 രൂപ വീതം ആറാഴ്ച വരെ താൽക്കാലിക ആശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂർണ അംഗവൈകല്യം വരുന്നവർക്ക് മൂന്നര ലക്ഷം വരെ നൽകുന്ന പദ്ധതികൾ ഇതിലുൾപ്പെടും. കൂടുതൽ വിവരങ്ങൾക്ക് 8891889720, 0495 2372666, 9446252689 ഈ നമ്പറുകളിൽ ബന്ധപ്പെടണം.
