വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു; വ​ട​ക​ര ആ​ശ ആ​ശു​പ​ത്രി​യി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗബാ​ധ

വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു. വ​ട​ക​രയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യായ ആശയി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ചോ​റോ​ട്, ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ദിനം പ്രതി കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മ​ഞ്ഞ​പ്പി​ത്ത ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ അ​വ​ധി​യി​ലാണ്. ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​ത നിർദേശം നൽകിയിട്ടുണ്ട്.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ കൂ​ടു​ത​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം ബാ​ധി​ച്ച പാ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. മ​ലാ​പ​റ​മ്പി​ലെ റീ​ജ​ന​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ച വെ​ള്ള​ത്തി​ന്റെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​കും. റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നാ​ലെ വെ​ള്ള​ത്തി​ലൂ​ടെ​യാ​ണോ പ​ക​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂവെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദേ​ശീ​യ പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തിയുടെ ഭാഗമായി അ​ഴു​ക്കു​ചാ​ലു​ക​ൾ പ​ല​യി​ട​ത്തും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. മ​ഴ​യി​ൽ മ​ലി​ന​ജ​ലം കു​ടി​വെ​ള്ള​ത്തി​ലേ​ക്ക് ക​ല​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധി​ക്കും.

രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റോ​റ​ന്റു​ക​ളി​ലും ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. തി​ള​പ്പി​ച്ചാ​റ്റി​യ കു​ടി​വെ​ള്ളം മാ​ത്ര​മേ ന​ൽ​കാ​വൂവെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​സ​ര ശു​ചി​ത്വം പാ​ലി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കഴിഞ്ഞ ആഴ്ച വയനാട് വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. മൂ​ന്നാ​ഴ്ച​ക്കി​ട​യി​ൽ 60 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 30 ല​ധി​കം രോ​ഗി​ക​ളു​ണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന്

Next Story

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

Latest from Local News

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം

രാമായണ പാരായണ മത്സരവു രാമായണ പ്രശ്നോത്തരിയും

ചേളന്നൂർ: രാമായണമാസചരണത്തിൻ്റെ ഭാഗമായിഹിന്ദു സേവ സമിതി ഇരുവള്ളൂരിൻ്റെ നേതൃത്വത്തിൽ ഇരുവള്ളൂർ കണ്ടം വെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നരാമായണ പാരായണ മൽസരവും കുട്ടികൾക്കുള്ള

നിറ നിറ… പൊലി പൊലി… ഇല്ലംനിറ. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച ഇല്ലംനിറ

നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച ഇല്ലംനിറ ചടങ്ങിന് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി

ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ ജനശ്രീ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.മാറുന്ന ലോകത്ത് പുതിയ തലമുറയെ ഉൾക്കൊള്ളാനും അവർക്ക് വഴികാട്ടികളാകാനും രക്ഷിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം