മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും

നാളെ (വെള്ളി) കോഴിക്കോട്ട് തുടങ്ങുന്ന കേരളത്തിന്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേറിട്ട കാഴ്ചകളിലൊരുക്കി 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വര്‍ത്തമാനകാലത്തോട് ലോക സിനിമ എങ്ങനെ സംവദിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചകളായിരിക്കും ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങള്‍.

ഗോവ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സംവിധായക പുരസ്‌കാരവും വെനീസ് ചലച്ചിത്രോത്സവത്തില്‍ ഫ്രിപസി പുരസ്‌ക്കാരവും നേടി ലോക ശ്രദ്ധ പിടിച്ചുപറ്റിയ റൊമാനിയന്‍ – സെര്‍ബീയന്‍ ചലച്ചിത്രമായ ദി ന്യൂ ഇയര്‍ ദാറ്റ് നെവര്‍ കെയിം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചലച്ചിത്രങ്ങളില്‍ ഒന്നാണ്. നിക്കോളായി ചൗഷെസ്‌കുവിന്റെ ഭരണകൂടം 1989-ല്‍ തകര്‍ന്നു വീഴുന്ന സമയത്തെ ബുക്കാറെസ്റ്റിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ആറു പേരിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു കഥ പറയുന്നതിലൂടെ അവിടത്തെ രാഷ്ട്രീയം കൂടി അവതരിപ്പിക്കുകയാണ് സിനിമ.
കൗമാരക്കാരികളുടെ കഥ പറയുന്ന ലിത്വാനിയന്‍ ചലച്ചിത്രമായ ടോക്‌സിക്കാണ് ലോകസിനിമാ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചലച്ചിത്രം. ലോക്കാര്‍ണോ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് പുരസ്‌ക്കാരം ലഭിച്ച സിനിമയാണിത്.

കാനിലടക്കം പ്രദര്‍ശിപ്പിച്ച ചൈനീസ് ചലച്ചിത്രം ബ്ലാക്ക് ഡോഗ്, സ്‌പെയിന്‍ ചലച്ചിത്രമായ ഐ ആം നെവനിക്ക, ഇറാനിയന്‍ ചിത്രങ്ങളായ മൈ ഫേവറിറ്റ് കേക്ക്, ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്രദേഴ്‌സ് എന്നിവയും കാണികളുടെ പ്രശംസ നേടിയ ചിത്രങ്ങളാണ്. ദി ടീച്ചര്‍ (ഫലസ്തീന്‍), ഷാഹിദ് (ജര്‍മനി), ഐ. ആം സ്റ്റീല്‍ (ബ്രസീല്‍), ലാ കോസീന (മെക്‌സിക്കോ), മാര്‍ക്കോ ദി ഇന്‍വെന്റ്ഡ് ട്രൂത്ത് തുടങ്ങിയവയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ 11 വരെ കൈരളി, ശ്രീ, കോറണേഷന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. ഓരോ തീയറ്ററിലും ഒരു ദിവസം അഞ്ചു വീതം പ്രദര്‍ശനങ്ങളുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

വർദ്ധിച്ചു വരുന്ന സൈബർ- സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

Next Story

ഹയർ സെക്കന്ററി വിഭാഗത്തിന്റെ 35-ാം ജന്മദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റത്ത് കുട്ടികൾ ‘മധുരിതം 35’ ദൃശ്യരൂപമൊരുക്കി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന