അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുന്നുമ്മൽ ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി. പോഷൻ ട്രാക്കറിലെ അപാകത പരിഹരിക്കുക, ഓണം അലവൻസ് വർദ്ധിപ്പിക്കുക, പി എം എം വി വൈ ഇൻസൻ്റീവ് നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക, അങ്കണവാടി പ്രവർത്തനം ചെയ്യുന്നതിന് പ്രവർത്തന സഞ്ജമായ ഫോണും ടാബും അനുവദിക്കുക, അങ്കണവാടികൾക്ക് നെറ്റ് കണക്ഷൻ അനുവദിക്കുക, ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകുന്നതിന് എല്ലാ മാസവും എഫ് ആർ എസ് ചെയ്യണമെന്ന ഓർഡർ പിൻവലിക്കുക, 2023 ന് ശേഷം വിരമിച്ച ജീവനക്കാർക്കുള്ള ക്ഷേമനിധി അംശാദായം ഉടൻ വിതരണം ചെയ്യുക, മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന വകുപ്പ് മന്ത്രിയുടെ വാഗ്ദാനം പാലിക്കുക  തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രതിഷേധ സംഗമം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കെ പ്രീത അധ്യക്ഷത വഹിച്ചു. പി കെ സുരേഷ്, പി കെ ബാബു, എ രാജലക്ഷ്മി, എം പ്രേമ, പി ശ്രീലത,
ടി പി ശോഭ, വി കെ സീമ, കെ ഇ പ്രിയ, സി സീമ, എം സൗദാമിനി എന്നിവർ പ്രസംഗിച്ചു. 

Leave a Reply

Your email address will not be published.

Previous Story

പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

Next Story

06/08/2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

Latest from Local News

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്