ഫാർമസിസ്റ്റുകൾ അസിസ്റ്റൻ്റ് ലേബർ ഓഫീസ് മാർച്ച് നടത്തി

10 മാസം മുമ്പ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം സി.അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ കമ്മറ്റി അംഗം എ.ശശീന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം സിക്രട്ടറി സന്തോഷ്, കെ.പി.പി.എ സംസ്ഥാന സിക്രട്ടറി നവീൻ ലാൽ പാടിക്കുന്ന്,  എസ്.ഡി. സലീഷ് കുമാർ, രാഖില ടി.വി, ഷാജു ചെറുക്കാവിൽ എന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്ടറി എം.ജിജീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സിക്രട്ടറിയേറ്റ് അംഗം അരുൺ രാജ് നന്ദി പറഞ്ഞു.

കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും തുടങ്ങിയ മാർച്ചിന് ജില്ലാ – ഏരിയാ നേതാക്കളായ രാജീവൻ പി.കെ. റനീഷ് എ.കെ, ഷാഹി പി.പി, ഷഫീഖ് ടി.വി, സജിത കെ, സുരേഷ് പി.എം നാരായണൻ തച്ചറക്കൽ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയർ മോഷണം നടത്തിയ ആളെ നാട്ടുകാർ പിടികൂടി

Next Story

ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമ്മാണം വീണ്ടും തുടങ്ങി

Latest from Local News

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ 16 അക്ഷരോന്നതി ലൈബ്രറികളുടെ പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

കോഴിക്കോട് ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം വനം, വന്യജീവി സംരക്ഷണ

കലയുടെ കൂട്ടായ്മയായി ലൈഫ് വീടിൻ്റെ ഗൃഹപ്രവേശനം; നാടക ഗ്രാമത്തിന്റെ വേറിട്ട ആഘോഷം

ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക്‌ ലൈഫ് പദ്ധതിയിൽ ലഭിച്ച

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി