- സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു ?
വസിഷ്ഠൻ
- ദശരഥ മഹാരാജാവിന് പുത്രകാമേഷ്ടി യാഗം നടത്തുവാൻ ഉപദേശം നൽകിയതാര്?
വസിഷ്ഠൻ
- സിദ്ധാശ്രമത്തിലെ യാഗ രക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്ന് ദശരഥമഹാരാജാവിനോട് ആവശ്യപ്പെട്ടത് ആരായിരുന്നു ?
വിശ്വാമിത്രൻ
- കുംഭസംഭവൻ, കുഭോദ്ഭൂതി എന്നീ പേരുകളിലും പരാമർശിക്കപ്പെടുന്ന മഹർഷി ആര് ?
അഗസ്ത്യൻ
- പുത്രകാമേഷ്ഠി യാഗത്തിന് കാർമികത്വം വഹിച്ചത് ആര്?
ഋഷ്യശൃംഗൻ
- ചിത്രകൂടം വിട്ട ശേഷം ശ്രീരാമൻ ബ്രഹ്മപുത്രനും അനസൂയയുടെ പാതിയുമായ ഒരു ഋഷിയെ സന്ദർശിച്ചു ആരായിരുന്നു ആ ഋഷിവര്യൻ?
അത്രി
- വിഷ്ണു ഭഗവാൻ ദത്തത്രേയൻ എന്ന പേരിൽ എത് മഹർഷിയുടെ മകനായിട്ടാണ് ജനിച്ചത്?
അത്രിമഹർഷി
- സീതാദേവിയെ പരിത്യജിക്കാനുള്ള ശ്രീരാമൻ്റെ ആജ്ഞയെ തുടർന്ന് വനത്തിൽ വെച്ച് ലക്ഷ്മണൻ സീതയെ ഏതു മഹർഷിയുടെ ആശ്രമ പരിസരത്താണ് ഉപേക്ഷിച്ചത്?
വാല്മീകിയുടെ
- രാമലക്ഷ്മണന്മാരെ പിന്തുടർന്നെത്തിയ ഭരതാദികൾ ഗംഗാനദി കടന്നതിനുശേഷം സന്ദർശിച്ചത് ഏതു മഹർഷിയുടെ ആശ്രമം ആയിരുന്നു ?
ഭരദ്വാജൻ
- ആരുടെ സഹായത്താൽ ആണ് ഭരദ്വാജ മഹർഷി ഭരതാദികളെ സത്കരിച്ചത്?
കാമധേനു
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ