തുറയൂർ ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിന് ശേഷം ഇടതുപക്ഷത്തിന് അനുകൂലമായി വ്യാപകമായ രീതിയിൽ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ വോട്ടുകൾ മാറ്റി കൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ വാർഡിൽ ഉണ്ടാകേണ്ട ശരാശരി വീടുകളുടെ എണ്ണം മുന്നൂറ്റി മൂന്ന് ആയിരിക്കെ പത്ത് ശതമാനത്തിന് മുകളിലോ താഴെയോ ആവാൻ പാടില്ല എന്ന മാനദണ്ഡം ലംഘിച്ചുകൊണ്ട് മുന്നൂറ്റി അമ്പത് വീടുകൾക്ക് മുകളിൽ ചേർത്തുകൊണ്ടാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിർത്തി നിർണയത്തിൽ ആദ്യഘട്ട ഡീ ലിമിറ്റേഷനിൽ വ്യാപക ക്രമക്കേട് നടക്കുകയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വിറളി പൂണ്ട ഭരണപക്ഷം ഉദ്യോഗസ്ഥരെ ഒപ്പം നിർത്തി വീണ്ടും ക്രമക്കേട് നടത്തികൊണ്ടിരിക്കുന്നു. കേരളത്തിൽ എവിടെയും ഇല്ലാത്ത തരത്തിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ സി പി എം ലോക്കൽ സെക്രട്ടറിയാണ് ക്രമക്കേടിന് നേതൃത്വം നൽകികൊണ്ടിരിക്കുന്നത്. ഈ തരത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ചുകൊണ്ട് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യു ഡി എഫ് കൺവീനർ ഇ.കെ ബാലകൃഷ്ണൻ, മുനീർ കുളങ്ങര, സി.കെ അസീസ്, കുറ്റിയിൽ റസാഖ്, ആദിൽ മുണ്ടിയത്ത്, മുഹമ്മദ് പി വി എന്നിവർ നേതൃത്വം നൽകി.
Latest from Local News
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം വനം, വന്യജീവി സംരക്ഷണ
ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക് ലൈഫ് പദ്ധതിയിൽ ലഭിച്ച
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി







