കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന് ബുധൻ പകൽ 2 ന് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ നടക്കുന്നു. 14 പുസ്തകങ്ങൾ രചിച്ച് മലയാളത്തിലെ മുനിര എഴുത്തുകാരിൽ ഒരാളായി മാറിയ കൊയിലാണ്ടിക്കാരനായ റിഹാൻ റാഷിദിനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൻ്റേയും നേതൃത്വത്തിലാണ് ആദരിക്കുന്നത്. അക്കാദമിക സെഷൻ, നോവൽ വായനയും തത്സമയ ചിത്രണവും യൂത്ത് റൈറ്റേഴ്സ് കോൺക്ലേവ്, പുസ്തകോത്സവം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. കെ ഇ എൻ, ഡോ വി അബ്ദുൾ ലത്തീഫ്, ഡോ റഫീഖ് ഇബ്രാഹിം, ഡോ കെ സി സൗമ്യ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
Latest from Local News
ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക് ലൈഫ് പദ്ധതിയിൽ ലഭിച്ച
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി
മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി
വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.
മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്







