എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കട താത്കാലികമായി അടച്ചുപൂട്ടി. ഉപയോഗശൂന്യമായ,ബീഫ്, ചിക്കൻ, മീൻ,മസാലകൾ, കപ്പ, തുടങ്ങിയ സാധനങ്ങൾ കട ഉടമയെ കൊണ്ട് നശിപ്പിക്കുകയും, കടയും, പരിസരവും വൃത്തിയാക്കുന്നതിന് കർശന നിർദ്ദേശവും നൽകി.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസപെക്ടർമാരായ ടി. എം. വിനോദ്, റാഹീലബീഗം, ഫാത്തിമ ഷിഫാന എന്നിവർ പങ്കെടുത്തു.
കടകളിലെ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ ഹെൽത്ത് കാർഡ് എടുക്കുക, കുടിവെള്ള പരിശോധന നടത്തുക, കടയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിര നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ശ്രീജയും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു.