ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എഫ് ഹാളിൽ  വയോജന ക്ലബ് ശില്പശാലയും തുടർന്ന് വയോജനങ്ങളും ആയൂർവേദവും എന്ന വിഷയത്തിൽ ചേമഞ്ചേരി ആയൂർവേദ ഡിസ്പൻസറിയിലെ ഡോ:എൻ അനുശ്രീ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡണ്ട് ടി കെ ദാമോദരൻ ചടങ്ങിൽ അധ്യക്ഷനായി. സംഘടന വിഷയങ്ങൾ ക്ലബ് വൈസ് പ്രസിഡണ്ട് ശശി കൊളോത്ത് അവതരിപ്പിച്ചു. കെ അന്നപൂർണ്ണേശ്വരി, വി എം ലില ടീച്ചർ, കെ പ്രസന്ന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി ടി വി ചന്ദ്രഹാസൻ സ്വാഗതവും, ട്രഷറർ ആലിക്കോയ നടമ്മൽ നന്ദിയും പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.