ജനകീയസിനിമയുടെ അമരക്കാരായ ഒഡേസ അമ്മദിനേയും സി.എം.വെ.മൂർത്തിയേയും ആദരിച്ചു

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജനകീയ സിനിമാപ്രസ്ഥാനമായ ഒഡേസ മൂവീസിന്റെ മുൻനിര പ്രവർത്തകരായ ഒഡേസ അമ്മതിനെയും സി.എം.വൈ. മൂർത്തിയേയും ആദരിച്ചു. മേപ്പയൂർ നിടുമ്പോയിലിലെ ഒഡേസ അമ്മദിന്റെ ചാലിൽ വീട്ടിൽ വെച്ചാണ് പരിപാടി നടന്നത്. ജോൺ അബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ജനകീയ സിനിമയായ അമ്മ അറിയാൻ ഒഡേസ മൂവീസ് ജനകീയ സാമ്പത്തിക സമാഹരണത്തിലൂടെയാണ് നിർമ്മിച്ചത്.

അമ്മ അറിയാൻ കളക്ടീവ്, മീഡിയ സ്റ്റഡി സെന്റർ പ്രവർത്തകരുടെ ഒത്തുചേരലും ഒഡേസ അമ്മദിന്റെ വീട്ടിൽ നടന്നു. ഫിലിം സൊസൈറ്റി കൂട്ടായ്മ കേരളത്തിന്റെ മെമന്റോ കെ.ജെ.തോമസും അമ്മ അറിയാൻ കളക്ടീവിന്റെയും മീഡിയ സ്റ്റഡി സെന്ററിന്റെയും മെമന്റോ ജയറാം ചെറുവാറ്റയും പ്രസന്നൻ പുതിയ തെരുവും ചേർന്ന് സമർപ്പിച്ചു.

അമ്മ അറിയാൻ കളക്ടീവ് കോഡിനേറ്റർ സ്കറിയാ മാത്യു അധ്യക്ഷനായി. കൃഷ്ണകുമാർ ശൂരനാട്, പ്രമുഖ മാധ്യമ പ്രവർത്തകനായ ഇബ്രാഹിം കോട്ടക്കൽ (കാഴ്ച ഫിലിം സൊസൈറ്റി), അനീസ് ബാബു, വി.എം. പ്രേംകുമാർ (രശ്മി ഫിലിം സൊസൈറ്റി), ചലച്ചിത്ര സംവിധായകൻ ശ്രീകൃഷ്ണൻ,
ചിത്രകാരൻ കെ.സി. മഹേഷ് യൂനസ് മുസല്യാരകത്ത്, പി.കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

Next Story

ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം: ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് താലൂക്ക് സമിതിയിൽ രാജൻ വർക്കി

Latest from Main News

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം