കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച
‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്  കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് പതാക ഉയർത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്, സംസ്ഥാന സമിതി അംഗം ടി.സി.സുജയ,വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് കെ.ഹാരിസ്, ജില്ലാ ഭാരവാഹികളായ വി. സജീവൻ, ടി. സതീഷ് ബാബു, ആർ.പി. ഷോഭിദ്, കെ.വി.രജീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഉപജില്ലാ സെക്രട്ടറി ടി.കെ. രജിത്ത് സ്വാഗതവും ട്രഷറർ ഒ.പി. റിയാസ് നന്ദിയും പറഞ്ഞു.

സംഘടന നാൾവഴികളിലൂടെ എന്ന സെഷന് മുൻ സംസ്ഥാന പ്രസിഡൻ്റ് വി.കെ. അജിത്ത് കുമാറും, ‘ഞാൻ നേതാവ് ‘ എന്ന സെഷന് ജെ.സി.ഐ. സോൺ ട്രെയ്നർ റാഫി എളേറ്റിലും, ‘തുടി താളം’ സെഷന് മജീഷ് കാരയാടും നേതൃത്വം നൽകി. വിവിധ സെഷനുകളിൽ സംഘടനയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളായ രജീഷ് നൊച്ചാട്,  എം.പി. ശാരിക, കെ.ശ്രീലേഷ്, എം. സൈറാബാനു, പി.വി.സ്വപ്ന, കെ.സി.സുമിത,എ.വിജിലേഷ്,ജി.പി സുധീർ, രഷിത്ത് ലാൽ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം  സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് കോംപ്ലിമെൻ്റ് വിതരണം നടത്തി. ഉപജില്ലാ പ്രസിഡൻ്റ് കെ. നാസിബ് അധ്യക്ഷനായി വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ജെ.എൻ.ഗിരീഷ്,പി. കൃഷ്ണകുമാർ,മേപ്പയ്യൂർ ബ്രാഞ്ച് ഭാരവാഹികളായ സി.കെ.അസീസ്,മുഹമ്മദ് ഷാദി എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ പി.കെ. അബ്ദുറഹ്മാൻ
ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

നരിപ്പറ്റ ആർ. എൻ. എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ സ്ഥാനം നിലവിലെ പി. ടി. എ, പ്രസിഡന്റും, രക്ഷിതാക്കളും അറിയാതെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അട്ടിമറിച്ചതായി പരാതി

Next Story

ജനകീയസിനിമയുടെ അമരക്കാരായ ഒഡേസ അമ്മദിനേയും സി.എം.വെ.മൂർത്തിയേയും ആദരിച്ചു

Latest from Local News

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ഇന്ന്

പി.ആർ.നമ്പ്യാർ സ്മാരക പുരസ്കാരം എം.സി നാരായണൻ നമ്പ്യാർക്ക്

. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സമുന്നതനായകമ്യൂണിസ്റ്റ് നേതാവും അദ്ധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവും എഴുത്തുകാരനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന പി.ആർ. നമ്പ്യാരുടെ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം: കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കൊയിലാണ്ടിയിൽ ഐഎൻടിയുസി പ്രതിഷേധം

  കൊയിലാണ്ടി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് മാറ്റുകയും കേന്ദ്ര സർക്കാർ വിഹിതം വെട്ടിക്കുറച്ചും പദ്ധതിയെ